റവന്യു-വനം വകുപ്പ് തര്‍ക്കം: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് അട്ടിമറിക്കപ്പെട്ടു; പ്രതിഷേധം ശക്തമാക്കാന്‍ സമര സമിതി

റവന്യു-വനം വകുപ്പ് തര്‍ക്കം: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് അട്ടിമറിക്കപ്പെട്ടു; പ്രതിഷേധം ശക്തമാക്കാന്‍ സമര സമിതി

കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സമര സമിതി. കാട്ടുപോത്തിനെ വെടി വെച്ചു കൊല്ലാനുള്ള കളക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി സമര സമിതി ആരോപിച്ചു.

റവന്യു, വനം വകുപ്പ് തര്‍ക്കത്തില്‍ ജനങ്ങളാണ് ബലിയാടാകുന്നത്. പോത്തിനെ വെടി വെച്ചു കൊല്ലുന്നതില്‍ തീരുമാനമായില്ലെങ്കില്‍ കളക്ടറേറ്റിനു മുന്നില്‍ ശക്തമായ സമരം നടത്തുമെന്ന് സമര സമിതി വ്യക്തമാക്കി.

കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടര്‍ന്നാല്‍ മയക്കുവെടി വെക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പോത്തിനെ പിടികൂടി കാട്ടില്‍ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കണമലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പോത്തിനെ കണ്ടെത്തിയാല്‍ ഇത് തന്നെയാണ് കണമലയില്‍ ആക്രമണം നടത്തിയതെന്ന് തിരിച്ചറിയുകയാണ് ആദ്യപടി.

കാട്ടില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേക സംഘം കണമലയില്‍ തുടരുന്നുണ്ട്. അക്രമം നടത്തിയതിന് തൊട്ടു പിന്നാലെ കാടിനുള്ളിലേക്ക് പോത്ത് ഓടി രക്ഷപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.