മയക്കുമരുന്നുമായെത്തിയ പാക് ഡ്രോണ്‍ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചിട്ടു

മയക്കുമരുന്നുമായെത്തിയ പാക് ഡ്രോണ്‍ അതിര്‍ത്തിയില്‍  സൈന്യം വെടിവച്ചിട്ടു

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിന് സമീപത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി അതിര്‍ത്തി സുരക്ഷാസേന (ബിഎസ്എഫ്). ശനിയാഴ്ച രാത്രി 8.48 ഓടെ അമൃത്സര്‍ ജില്ലയിലെ ധനോ കലാന്‍ ഗ്രാമത്തില്‍ വച്ചാണ് ഡ്രോണ്‍ വെടിവച്ചിട്ടത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ കൃഷിയിടത്തില്‍ നിന്ന് ഡ്രോണിനൊപ്പം ഘടിപ്പിച്ച മൂന്ന് മയക്കുമരുന്ന് പാക്കറ്റുകള്‍ കണ്ടെടുത്തു. പാക്കറ്റുകളില്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് പ്രത്യേക തരത്തിലുള്ള നാല് സ്ട്രിപ്പുകളും ഉണ്ടായിരുന്നതായി ബിഎസ്എഫ് അറിയിച്ചു.

കണ്ടെടുത്ത ഹെറോയിന്‍ ശേഖരത്തിന്റെ മൊത്ത ഭാരം 3.3 കിലോഗ്രാം ആണ്. പാകിസ്ഥാന്റെ മറ്റൊരു കുത്സിത ശ്രമം ജാഗരൂകരായിരുന്ന സൈനികര്‍ പരാജയപ്പെടുത്തിയെന്ന് ബിഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന നാലാമത്തെ ഡ്രോണാണിത്. മയക്കുമരുന്നിനൊപ്പം ആയുധങ്ങളും അതിര്‍ത്തികടത്തി ഇന്ത്യയിലെത്തിക്കാന്‍ പാകിസ്ഥാന്‍ വ്യാപകമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.

അതിര്‍ത്ത വഴിയുള്ള നുഴഞ്ഞു കയറ്റത്തിന് സൈന്യം തടയിട്ടതതോടെയാണ് പാക് ഭീകരര്‍ ഡ്രോണുകളെ ആശ്രയിച്ച് തുടങ്ങിയത്. ജമ്മു കാശ്മീരില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.