യുഎഇയില്‍ വാക്സിന്‍ വിതരണം ആരംഭിച്ചു

യുഎഇയില്‍ വാക്സിന്‍ വിതരണം ആരംഭിച്ചു

അബുദാബി: കോവിഡ് 19 നെ പ്രതിരോധിക്കാന്‍ യുഎഇയില്‍ വാക്സിന്‍ വിതരണം ആരംഭിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുളളത്. 2020 ഡിസംബർ 9 ന് ഔദ്യോഗികമായി യുഎഇയില്‍ രജിസ്ട്രർ ചെയ്തിട്ടുളള, ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ടിന്‍റെ സിനോഫോം വാക്സിനാണ് ഇപ്പോള്‍ നല്‍കിത്തുടങ്ങിയിട്ടുളളത്. മൂന്നാഴ്ചക്കിടെ രണ്ട് ഡോസ് വാക്സിന്‍ എടുക്കണം. നിലവില്‍ സൗജന്യമായാണ് വാക്സിന്‍ വിതരണം. 18 വയസിനു മുകളിലുളളവർക്ക് വാക്സിന്‍ സ്വീകരിക്കാം. പ്രത്യേക സാഹചര്യത്തില്‍ കൃത്യമായ ആരോഗ്യപരിശോധനകള്‍ നടത്തി 15 നും 17 നും ഇടയില്ലുളളവർക്ക് വാക്സിന്‍ നല്‍കാന്‍ അനുമതിയുണ്ട്. അതേസമയം, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയില്‍ അല്ലാത്തവർ, ഗർഭിണികള്‍, ഗുരുതരമായ അല‍ർജിയുളളവർ,എപ്പിലെപ്സി, മാനസിക സംഘർഷം, തുടങ്ങിയവയുളളവർ, 14 ദിവസങ്ങള്‍ക്കുളളില്‍ മറ്റേതെങ്കിലും വാക്സിനെടുത്തവ‍ർ തുടങ്ങിയവർക്കൊന്നും വാക്സിനെടുക്കാന്‍ അനുമതിയില്ല.

പേര്, ലിംഗം, വയസ്, രാജ്യം ,തൊഴില്‍ ദാതാവിന്‍റെ പേര് ഇമെയില്‍,മൊബൈല്‍ ഫോണ്‍ നമ്പർ,എമിറേറ്റ്സ് ഐഡി അല്ലെങ്കില്‍ പാസ്പോർട്ട്, വാക്സിനെടുക്കാന്‍ താല്‍പര്യപ്പെടുന്ന സ്ഥലം ഇത്രയും കാര്യങ്ങൾ ആണ് വാക്‌സിൻ എടുക്കുമ്പോൾ നൽകേണ്ട വിവരങ്ങൾ.

സമയ ദൈർഘ്യം വാക്സിനേഷന്‍ പ്രക്രിയക്ക് 15 മിനിറ്റാണ് സമയ ദൈർഘ്യം. അതുകഴിഞ്ഞുളള അരമണിക്കൂർ വാക്സിനെടുത്ത വ്യക്തിയെ നിരീക്ഷിക്കും. അലർജിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടോയെന്നുളളതാണ് നിരീക്ഷിക്കുന്നത്. സ്ത്രീകളാണെങ്കില്‍ ഗർഭിണിയാണോയെന്നറിയാനുളള പരിശോധന നടത്തിയതിന് ശേഷമായിരിക്കും വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുക. വാക്സിനെടുക്കുന്നതിന് മുന്‍പ് രക്തസമ്മർദ്ദം, രക്തത്തിലെ ഓക്സിജന്‍റെ അളവ് തുടങ്ങിയവയെല്ലാം പരിശോധിക്കും. അലർജിയോ മറ്റ് കാര്യങ്ങളോ ഇല്ലെന്നുളളതും ഉറപ്പാക്കും. അതിന് ശേഷം കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനുളള സമ്മതപത്രം ഒപ്പിട്ട് വാങ്ങും.

മറ്റു വിവരങ്ങൾക്കും ബുക്കിങ്ങിനും ആയി സേഹ 80050, വിപിഎസ് ഹെല്‍ത്ത് കെയ‍ർ ടോള്‍ഫ്രീ 8005546, വാട്സ് അപ്പ് 0565380055 www.covidvaccineuae.com എന്ന വെബ്സൈറ്റ്, എന്‍ എം സി കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെടുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.