ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കേണ്ട; സീറോ ട്രാഫിക്ക് പ്രോട്ടോക്കോള്‍ ഒഴിവാക്കി സിദ്ധരാമയ്യ: കയ്യടിച്ച് ജനം

ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കേണ്ട; സീറോ ട്രാഫിക്ക് പ്രോട്ടോക്കോള്‍ ഒഴിവാക്കി സിദ്ധരാമയ്യ: കയ്യടിച്ച് ജനം

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിഐപി വാഹനം കടന്ന് പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കുന്ന 'സീറോ ട്രാഫിക്ക്' പ്രോട്ടോക്കോള്‍ തനിക്ക് വേണ്ടെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. മറ്റ് വാഹനങ്ങള്‍ തടയുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഐപികളും യാത്ര ചെയ്യുന്ന വേളയിലാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരിക്കുന്നത്. മറ്റു വാഹനങ്ങള്‍ എല്ലാം തടഞ്ഞ് വിഐപി വാഹനങ്ങള്‍ക്ക് സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് പ്രോട്ടോക്കോള്‍.

മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. പകരം സിഗ്‌നലുകള്‍ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.