സീ വേള്‍ഡ് അബുദബി നാളെ തുറക്കും

സീ വേള്‍ഡ് അബുദബി നാളെ തുറക്കും

അബുദാബി: ലോകത്തെ ഏറ്റവും വലിയ മറൈന്‍ തീം പാർക്ക് സീ വേള്‍ഡ് അബുദാബി പൊതുജനങ്ങള്‍ക്കായി നാളെ തുറന്നുകൊടുക്കും. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സീ വേള്‍ഡ് അബുദാബിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, മിറൽ ചെയർമാൻ മുഹമ്മദ് അബ്ദല്ല അൽ സാബി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 8 മേഖലകളിലായി 1,83,000 ചതുരശ്ര അടിയിലാണ് സീ വേള്‍ഡ് ഒരുങ്ങിയിരിക്കുന്നത്.

അബുദാബി ഓഷ്യനില്‍ നിന്നാണ് സീവേള്‍ഡ് അബുദാബിയുടെ യാത്ര ആരംഭിക്കുന്നത്. അറേബ്യന്‍ ഗള്‍ഫിലെ സമുദ്ര ആവാസവ്യവസ്ഥയെ കുറിച്ച് സന്ദർശകർക്ക് അറിവുപകരാന്‍ അബുദാബി ഓഷ്യന്‍ മേഖല സഹായകരമാകും. 2.5 കോടി ലിറ്റർ ജലം ഉൾക്കൊള്ളുന്ന സീ വേള്‍ഡ് അബുദാബി വിവിധ ഇനം ഡോൾഫിനുകൾ, കടൽ നക്ഷത്രങ്ങൾ, അരയന്നങ്ങൾ, പെൻഗ്വിനുകൾ, വ്യത്യസ്ഥ ഇനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ കടൽജീവികളുടെ ആവാസ കേന്ദ്രമാണ്.

കണ്ടല്‍ കാടുകളും ഗുഹകളും പാറക്കെട്ടുകളും പവിഴപ്പുറ്റുകളുമെല്ലാം സജ്ജമാക്കി തനത് ആവാസവ്യവസ്ഥയിലാണ് കടല്‍ ജീവികളെ സംരക്ഷിച്ചിരിക്കുന്നത്. മൈക്രോ ഓഷ്യന്‍, ട്രോപ്പിക്കല്‍ ഓഷ്യന്‍, തുടങ്ങിയ മേഖലകളില്‍ ആഴക്കടലിന്‍റെ ആഴവും സൗന്ദര്യവും സന്ദർശകർക്ക് ആസ്വദിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.