കൊച്ചി: കോര്‍പ്പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറ്റം. മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ്. കൊച്ചിയില്‍ യുഡിഎഫിന് ഞെട്ടലുളവാക്കി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്.
ആലപ്പുഴ നഗരസഭ ലീഡ് ചെയ്ത് യുഡിഎഫ്, ചേര്‍ത്തല നഗരസഭയിലും യുഡിഎഫ് മുന്നില്‍. കട്ടപ്പന നഗരസഭയില്‍ കഴിഞ്ഞ വര്‍ഷം ഹൈറേഞ്ച് സംരക്ഷണ സമിതിയും എല്‍ഡിഎഫും വിജയിച്ചിടത്തു യുഡിഎഫ് മുന്നേറ്റമാണ്. മലപ്പുരം നഗരസഭയില്‍ 25 വര്‍ഷത്തെ എല്‍ഡിഎഫ് കുത്തക തകര്‍ത്തു. മലപ്പുരം നഗരസഭ 1ാം വാര്‍ഡ് യുഡിഫ് ജയിച്ചു.
ഷൊര്‍ണൂരില്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ലീഡ് തിരിച്ചുപിടിത്ത് എല്‍ഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് രണ്ടിടങ്ങളിലും രണ്ടിടങ്ങളില്‍ എന്‍ഡിഎയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ബിജെപിയെ പിന്നിലാക്കി തൃശൂര്‍ കോര്‍പറേഷനില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. നാലിടങ്ങളില്‍ എല്‍ഡിഎഫാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
രണ്ട് ജില്ലാ പഞ്ചായത്തുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ രണ്ടിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. പന്തളം മുനിസിപ്പാലിറ്റിയില്‍ നാല് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ വീതമാണ് എല്‍ഡിഎഫു യുഡിഎഫും മുന്നിലുള്ളത്. മുനിസിപ്പാലിറ്റികളില്‍ യുഡിഫ് മുന്നേറ്റം; ഒഞ്ചിയത്ത് ആര്‍എംപി മുന്നിലാണ്. യുഡിഎഫുമായി ചേര്‍ന്ന് മത്സരിച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ ആദ്യ സൂചനകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നില്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.