ഫ്ലോറിഡ: സൗദി അറബ്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിചേർത്ത് റയ്യാന ബർണാവി ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും. സൗദിയിലെ പ്രശസ്ത യുദ്ധവിമാന പൈലറ്റായ അലി അൽ ഖർനിയും ദൗത്യത്തിൽ റയ്യാനക്കൊപ്പമുണ്ടാവും.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 5.37 നാണ് സ്പെയ്സ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ദൗത്യസംഘവുമായി കുതിച്ചുയരുക. കമ്പനിയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.
ദൗത്യം വിജയമായാല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ സൗദി വനിത എന്ന ബഹുമതി സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിക്ക് സ്വന്തമാകും. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസ് ആണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.