കൊച്ചി: ആഴ്ചയില്‍ ഒരിക്കല്‍ ആരോഗ്യ വകുപ്പില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് സന്നദ്ധത അറിയിച്ച പ്രശസ്ത ഹൃദ്രോഗവിദ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുടെ ഇക്കാര്യം അറിയിച്ചത്. മാസങ്ങളായി ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന രോഗികളുടെ അവസ്ഥ മനസിലാക്കിയാണ് തന്റെ തീരുമാനമെന്നായിരുന്നു പ്രതികരണം. എറണാകുളം ജനറല്‍ ആശുപത്രിയിലടക്കം സേവനത്തിനുള്ള സാധ്യതകള്‍ മന്ത്രിയോട് ആരാഞ്ഞു.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു; 'ആരോഗ്യ വകുപ്പില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാന്‍ ഞാന്‍ തയാറാണ്. എന്റെ ടീമിനൊപ്പം... ആരോഗ്യ വകുപ്പിന് താത്പര്യം ഉണ്ടെങ്കില്‍ മാത്രം....സുരക്ഷിതമായി സര്‍ജറി ചെയ്യാന്‍ സൗകര്യം ചെയ്താല്‍ മാത്രം മതി. ഞാന്‍ ഇത് മുന്‍പും പല തവണ അറിയിച്ചിട്ടുള്ളത് ആണ്'.
സംസ്ഥാനത്ത് ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം പ്രതിവര്‍ഷം ആയിരക്കണക്കിന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നു. കൊച്ചി ലിസി ആശുപത്രിയിലാണ് ഡോ.ജോസ് ചാക്കോ സേവനം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തിരക്ക് കാരണം ഹൃദ്രോഗികള്‍ക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്. രണ്ട് വര്‍ഷം മുന്‍പെ തന്നെ ഹൃദയ ശസ്ത്രക്രിയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എറണാകുളം ജനറല്‍ ആശുപത്രിയിലും ലഭ്യമാണ്.
കോവിഡിന് ശേഷം ഹൃദ്രോഗ സംബന്ധമായി രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധവുണ്ട്. ശസ്ത്രക്രിയ സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് പൂര്‍ണ രൂപം തയ്യാറാക്കി എത്രയും വേഗം മുന്നോട്ട് പോകാനാണ് ഡോക്ടറുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.