കാട്ടുപന്നിയെ വെടിവയ്ക്കല്‍: അനുമതി ഒരുവര്‍ഷത്തേക്ക് കൂടി

കാട്ടുപന്നിയെ വെടിവയ്ക്കല്‍: അനുമതി ഒരുവര്‍ഷത്തേക്ക് കൂടി

തിരുവനന്തപുരം: അക്രമകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നല്‍കിയിരുന്ന അധികാരം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. മെയ് 28 വരെയാണ് ഇതിനുള്ള കാലാവധി നല്‍കിയിരുന്നത്.മനുഷ്യന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ വിവിധ ഇടങ്ങളിലായി വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്നത് സ്ഥിരം സംഭവമായി മാറുകയാണ്. ജില്ലാതല ജനജാഗ്രതാ സമിതികള്‍ അടക്കമുള്ളവ ഉണ്ടെങ്കിലും പല വിഷയങ്ങളിലും തീരുമാനങ്ങള്‍ പലപ്പോഴും പ്രതികരണമായി മാത്രം മാറുന്നു.

കഴിഞ്ഞ ദിവസം കോട്ടയത്തും കൊല്ലത്തും നടന്ന കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പല മലയോര മേഖലകളിലും വന്യജീവി ആക്രമണം പതിവ് സംഭവമായി മാറുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് പഞ്ചായത്തില്‍ കടുവ ഇരങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനായി ഒരു മാസം മുന്‍പ് തന്നെ ഇവിടെ കൂട് സ്ഥാപിച്ചെങ്കിലും ശ്രമങ്ങള്‍ വിഫലമാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലും സമീപ സഥലങ്ങളിലും കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തിന് ശേഷമാണ് കാട്ടുപന്നി കൂടുതലായി നാട്ടിലിറങ്ങിയതെന്നും പറയുന്നു. കൃഷിവകകള്‍ നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.