വീണ്ടുമൊരു ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റേച്ചല്‍ മലാഖൈയും റിച്ചാര്‍ സാക്കറിറോവും ഒരുമിച്ചു

വീണ്ടുമൊരു ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റേച്ചല്‍ മലാഖൈയും റിച്ചാര്‍ സാക്കറിറോവും ഒരുമിച്ചു

കൊച്ചി: കൊച്ചിയിലെ ജൂത തെരുവുകള്‍ക്ക് കഴിഞ്ഞ ദിവസം ആഘോഷാരവമായിരുന്നു. ഒന്നര പതിറ്റാണ്ടിനു ശേഷം കൊച്ചിയില്‍ ഒരു ജൂത വിവാഹം നടന്നതിന്റെ ആഘോഷമായിരുന്നു അത്. ജൂത വംശജനും ക്രൈം ബ്രാഞ്ച് മുന്‍ എസ്.പിയുമായ ബിനോയി മലാഖൈയുടെ മകളും അമേരിക്കയില്‍ ഡേറ്റാ അനലിസ്റ്റുമായ റേച്ചല്‍ മലാഖൈയും അമേരിക്കന്‍ പൗരനും നാസയില്‍ ശാത്രജ്ഞനുമായ റിച്ചാര്‍ സാക്കറിറോവുമാണ് വിവാഹിതരായത്.ഇവരുടെ വിവാഹത്തിന് കാര്‍മികത്വം വഹിക്കാനായി പുരോഹിതനായ ആരിയണ്‍ ടൈസണെ ഇസ്രയേലില്‍ നിന്നാണ് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വിവാഹം നടത്തിയത്.


റബായി എന്നാണ് ജൂത പുരോഹിതന്‍മാരെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം വധു ഏഴു വട്ടം വരനെ വലം വയ്ക്കുന്നതാണ് വിവാഹത്തിന്റെ പ്രധാന ചടങ്ങ്. കൊത്തു ബാ എന്ന ഉടമ്പടി വായിച്ച് പരസ്പരം സ്നേഹിച്ച് ജീവിച്ചു കൊള്ളാമെന്ന് റബായിക്ക് ഉറപ്പു നല്കുന്നു. പിന്നിട് വീഞ്ഞു നിറച്ച സ്വര്‍ണ കാസയില്‍ സൂക്ഷിച്ച മോതിരം പരസ്പരം കൈമാറി റേച്ചലും റിച്ചാറും ഒരുമിച്ചു.

2008 ലാണ് ഇതിനു മുമ്പ് കൊച്ചിയില്‍ ഒരു ജൂത വിവാഹം നടന്നത്. ഇന്ന് കേരളത്തിലെ ജൂത പള്ളികളെല്ലാം പൈതൃക സംരക്ഷണ മേഖലയാണ്. ഒരു കാലത്ത് നിറയെ ജൂതന്‍മാര്‍ കൊച്ചിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് സ്ഥിരതാമസമുള്ളത് 25 കുടുംബങ്ങള്‍ മാത്രമാണ്. ബാക്കിയെല്ലാവരും ഇസ്രയേലിലേക്ക് മടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.