ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനും കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഓര്‍ഡിന്‍സിനെ പാര്‍ലമെന്റെിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്.
ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി (എഎപി) യുമായി സൗഹൃദത്തിലല്ലെങ്കിലും സുപ്രീം കോടതി വിധിയെ മറികടക്കന്ന് ജനാധിപത്യത്തെ തകിടംമറിക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് എതിര്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും അധികാരം നല്‍കിയ സുപ്രീം കോടതി വിധിയെ മറികടക്കുന്നതിനാണ് കേന്ദ്രം വെള്ളിയാഴ്ച ഓര്‍ഡിന്‍സ് കൊണ്ടുവന്നത്. മുഖ്യമന്ത്രിക്ക് തുല്യമായ അധികാരം ചീഫ് സെക്രട്ടറിക്ക് നല്‍കുന്നതാണ് ഓര്‍ഡിന്‍സെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സര്‍ക്കാരിനാണെന്ന് സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് നേരത്തെ സ്വാഗതം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരും അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരും തമ്മിലുള്ള എട്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസില്‍ ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്.
ദേശീയ തലസ്ഥാന പ്രദേശത്തെ (എന്‍സിആര്‍) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അന്ന് വ്യക്തമാക്കിയതാണ്. അതിന് വിരുധമാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.