പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം

പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം. 'ക്ലീന്‍ നോട്ട്' നയം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം കണ്ടു തുടങ്ങുമെന്നാണ് വിലയിരുത്തല്‍.

മെയ് 19 നാണ് 2,000 രൂപാ നോട്ടുകളുടെ വിനിമയം രാജ്യത്ത് നിര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. നോട്ട് മാറാന്‍ നാലു മാസം സമയം ലഭിക്കുന്നതിനാല്‍ തീരുമാനം നേരിട്ട് ജനങ്ങളെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്.

എങ്കിലും സാമ്പത്തിക ഇടപാടുകള്‍ കറന്‍സി വഴി നടത്തുന്ന ചെറുകിട വ്യവസായ, കാര്‍ഷിക മേഖലകളെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം സമീപ ഭാവിയില്‍ ബാധിച്ചേക്കാം. 2,000 രൂപാ നോട്ട് മാറ്റി ചെറിയ മൂല്യമുള്ള നോട്ട് വാങ്ങാന്‍ ജനങ്ങള്‍ തയാറായാല്‍ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും.

എന്നാല്‍ മാറ്റി വാങ്ങലിന് പകരം സാധനങ്ങള്‍ വാങ്ങാനാണ് ആളുകളുടെ നീക്കമെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക സ്വര്‍ണ വിപണിക്കായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

2016 ല്‍ നോട്ടുനിരോധനം ഏര്‍പ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നോട്ട് അച്ചടിക്കാനായി 21,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതേ കാലയളവില്‍ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്. പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്യം ആകെ പ്രചാരത്തിലുള്ള ഇന്ത്യന്‍ കറന്‍സികളുടെ 10 ശതമാനത്തിന് മുകളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.