അഭിമാനമായി നീരജ് ചോപ്ര; ലോക റാങ്കിങില്‍ ഒന്നാമത്: ജാവലിംഗ് ത്രോയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന നേട്ടം

അഭിമാനമായി നീരജ് ചോപ്ര; ലോക റാങ്കിങില്‍ ഒന്നാമത്: ജാവലിംഗ് ത്രോയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന നേട്ടം

ന്യൂഡല്‍ഹി: ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. 2023 സീസണിലെ മികച്ച പ്രകടനത്തോടെ പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിങില്‍ ഒന്നാമതെത്തി അഭിമാനമായിരിക്കുകയാണ് നീരജ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിങില്‍ ഒന്നാമതെത്തുന്നത്.

2021 ടോക്യോ ഒളിമ്പിക്സിലാണ് നീരജ് ഇന്ത്യക്ക് അതലറ്റിക്‌സിലെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണം സമ്മാനിക്കുന്നത്. ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്. നീരജിന് 1455 പോയിന്റാണുള്ളത്.

ജര്‍മനിയുടെ പീറ്റേഴ്സിന് 1433 പോയിന്റുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെഷ് (1416), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1385) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍. പാകിസ്ഥാന്റെ അര്‍ഷദ് നദീം അഞ്ചാമതുണ്ട്. 1306 പോയിന്റാണ് അര്‍ഷദിന്.

ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ 88.63 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. പക്ഷെ ഇത്തവണയും 90 മീറ്ററെന്ന ലക്ഷ്യം തൊടാനായില്ല. ടോക്കിയോയില്‍ വെള്ളി നേടിയ യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്ത്.

മുന്‍ലോകചാമ്പ്യന്‍ ആന്‍ഡേഴ്സന്‍ പീറ്റേഴ്സന് ഇത്തവണ വെല്ലുവിളി ഉയര്‍ത്താനായില്ല. 85.88 മീറ്ററോടെയാണ് ആന്‍ഡേഴ്സന്‍ മൂന്നാമതെത്തിയത്. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.