കേരളം ചുവക്കുന്നു..... ത്രിതലങ്ങളിലും കോര്‍പ്പറേഷനുകളിലും ഇടത് മുന്നേറ്റം തുടരുന്നു

കേരളം ചുവക്കുന്നു..... ത്രിതലങ്ങളിലും കോര്‍പ്പറേഷനുകളിലും ഇടത് മുന്നേറ്റം തുടരുന്നു

കൊച്ചി: വോട്ടെണ്ണല്‍ പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. ആറു കോര്‍പ്പറേഷനുകളില്‍ നാലിലും എല്‍ഡിഎഫ് മുന്നില്‍. ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറ്റമാണ്. എല്‍ഡിഎഫ് - 11, യുഡിഎഫ് - 3. മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് - 48, യുഡിഎഫ് - 39. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് - 100, യുഡിഎഫ് - 50. ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് -446, യുഡിഎഫ് - 361, എന്‍ഡിഎ - 31. കിഴക്കമ്പലത്തും സമീപ പഞ്ചായത്തുകളിലും ട്വന്റി-ട്വന്റി വന്‍ മുന്നേറ്റമുണ്ടാക്കി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത.

ജോസ് കെ മാണിയുടെ വരവോടെ പാലാ മുനിസിപ്പാലിറ്റി എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിലും വന്‍ മുന്നേറ്റം തുടരുന്നു. പി.ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ജേസഫ് പക്ഷം തകര്‍ന്നടിഞ്ഞു. ജോസ് പക്ഷം അവിടെയും നേട്ടമുണ്ടാക്കി. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ജോസ് കെ മാണി ശക്തി തെളിയിച്ചു. ജോസ് പോയാലും വോട്ടുകള്‍ പോകില്ല എന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.

പ്രതിപക്ഷ നേതാവിന്റെ സ്വന്തം നാടായ ഹരിപ്പാട് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. മൂന്ന് മുന്നണികളുടേയും പ്രമുഖരായ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു. കൊച്ചിയില്‍ എന്‍ വേണുഗോപാല്‍, തൃശൂരില്‍ എന്‍ ഗോപാലകൃഷ്ണന്‍, കോഴിക്കോട് സി അജിത എന്നിവര്‍ തോറ്റു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.