കോതമംഗലം: പുതുപുത്തൻ കാരവന്‍ രംഗത്തിറക്കാൻ തയ്യാറായി മെഗാസ്റ്റാർ മമ്മൂട്ടി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള വിശാലമായ കാരവന്‍ പണിപൂര്‍ത്തിയാക്കി ജനുവരി രണ്ടാംവാരത്തില്‍ മമ്മൂട്ടിക്കു കൈമാറും. കാരവനുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയില്‍ ലൈസന്‍സുള്ള ഏക സ്ഥാപനമായ കോതമംഗലം ഓജസാണ് മമ്മൂട്ടിക്കുവേണ്ടി രണ്ടാമത്തെ കാരവനും ഒരുക്കുന്നത്. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് 12 മീറ്റര്‍ നീളമുള്ള വാഹനം തയാറായിട്ടുള്ളത്.
സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായി സൗണ്ട് പ്രൂഫ് എന്നീ സവിശേഷതകളും ഇതിനുണ്ട്. യാത്ര ചെയ്യാനും വിശ്രമിക്കാനും താമസിക്കാനും ഉപകരിക്കുന്ന പ്രത്യേകമായി രൂപകല്‍പന ചെയ്യുന്ന വാഹനങ്ങളാണ് കാരവനുകള്‍. തിയേറ്റര്‍ സംവിധാനത്തിനായി സൈനേജ് ടി.വികളാണ് ഉപയോഗിച്ചിട്ടുള്ളത്.
യമഹയുടെ തിയറ്റര്‍ സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. കിടപ്പുമുറി വാഹനത്തിന് പുറത്തേക്ക് നീക്കാവുന്ന തരത്തിലുള്ളതാണ്. റോള്‍റോയ്‌സിലും മറ്റുമുള്ള ആകാശനീലിമ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ട്. സാങ്കേതിക തികവുകളോടെ നിര്‍മിച്ച അടുക്കളയില്‍ ഫ്രിഡ്ജ്, ഓവന്‍ തുടങ്ങിയവയുണ്ട്.
വെള്ളം മൂന്ന് തലത്തില്‍ ശുദ്ധി ചെയ്താണ് എത്തുക. ഒറ്റ മോള്‍ഡിലുള്ള ബാത്ത്‌റൂമുണ്ട്. ഒരാഴ്ചത്തേക്കുള്ള വെള്ളം ഉള്‍പ്പെടെ സംഭരിക്കാനുള്ള സൗകര്യവുമുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും എയര്‍ ബലൂണുകളിലായതിനാല്‍ കുലുക്കം തീരെ അനുഭവപ്പെടില്ല. മമ്മൂട്ടിയുടെ ആദ്യ കാരവന്‍ തവിട്ട് നിറത്തിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.