അബുദാബി: സുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ അബുദാബിയില്‍ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ അടച്ചു. ആരോഗ്യഅധികൃതർ നടത്തിയ പരിശോധനയിലാണ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്.
അണുബാധനിയന്ത്രിക്കുന്നതിനുളള മാർഗ്ഗങ്ങള്‍ പാലിക്കുന്നതിലും സുരക്ഷാ നടപടികള്‍ പാലിക്കുന്നതിലും ആരോഗ്യകേന്ദ്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് അബുദാബി ആരോഗ്യവകുപ്പ് വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ഉപകരണങ്ങളും വസ്തുക്കളും കേന്ദ്രത്തില്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി. മാലിന്യനിർമാർജ്ജനത്തിനും രക്ത യൂണിറ്റുകളുടെ സംഭരണത്തിനുമുളള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നതിലും ആരോഗ്യകേന്ദ്രങ്ങള്‍ വീഴ്ച വരുത്തി.
രോഗികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്നും ആവശ്യമായ നടപടികള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും ആരോഗ്യവകുപ്പ് ഓർപ്പെടുത്തി. സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ കൃത്യമായ പരിശോധനകള്‍ നടക്കുമെന്നും ഈ കേന്ദ്രങ്ങള്‍ ഇന്‍സ്പെ്ക്ടർമാർ വീണ്ടും പരിശോധിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.