ഉവാൾഡെ വെടിവയ്പ്പ് ഒന്നാം വാർഷികം; പതാകകൾ താഴ്ത്തിക്കെട്ടി അനുശോചനം അറിയിക്കാൻ ​ഗവർണറുടെ നിർദേശം

ഉവാൾഡെ വെടിവയ്പ്പ് ഒന്നാം വാർഷികം; പതാകകൾ താഴ്ത്തിക്കെട്ടി അനുശോചനം അറിയിക്കാൻ ​ഗവർണറുടെ നിർദേശം

ടെക്സാസ്: ഉവാൾഡെയിലെ റോബ് എലിമെന്ററി സ്‌കൂളിൽ പതിനെട്ടുകാരൻ നടത്തിയ വെടിവെപ്പിനെത്തുടർന്ന് 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരണപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ ആദര സൂചകമായി പതാകകൾ താത്തിക്കെട്ടാൻ നിർദേശം നൽകി ​ഗവർണർ ഗ്രേഗ് ആബട്ട്. മെയ് 24 ബുധനാഴ്ച സൂര്യാസ്തമയം വരെ സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലെ പതാകകളും താഴ്ത്തികെട്ടണം.

ഒരു വർഷം മുമ്പ് റോബ് എലിമെന്ററി സ്കൂളിൽ നടന്ന ദുരന്തം ഉവാൾഡെ സമൂഹത്തെയും ടെക്സസ് സംസ്ഥാനത്തെയും മുഴുവൻ ദുഖത്തിലാഴ്ത്തി യിരുന്നു, ഇപ്പോഴും തങ്ങളുടെ ഹൃദയങ്ങൾ മരണപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണെന്നും സിസിലിയയും താനും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരുടെ കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതാകകൾ താഴ്ത്തി കെട്ടുന്നതോടൊപ്പം ജീവൻ നഷ്ടപ്പെട്ടവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും ദുഖത്തിൽ നിന്ന് അതിജീവിച്ചവർക്കും വേണ്ടി ഒരു നിമിഷം നിശബ്ദത പാലിക്കണമെന്നും ​ഗവർണർ സൂചിപ്പിച്ചു.

2022 മെയ് 24-നുണ്ടായ വെടിവെപ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് സാൻഡി ഹുക്കിന് ശേഷം യു‌എസിലെ സ്‌കൂളിൽ നടന്ന ഏറ്റവും മാരകമായ വെടിവയ്പ്പും ടെക്‌സാസ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പായിരുന്നു ഉവാൾഡെ. വെടിവെപ്പിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് വെച്ച് പൊലിസുകാരുമായുള്ള സംഘർഷത്തിൽ പ്രതി 18 കാരനായ സാൽവഡോർ റാമോസ് പിന്നീട് കൊല്ലപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.