മുപ്പത് ടണ്ണിലേറെ ഇന്ത്യന്‍ രക്ത ചന്ദനത്തടി ദുബായ് കസ്റ്റംസ് പിടികൂടി

മുപ്പത് ടണ്ണിലേറെ ഇന്ത്യന്‍ രക്ത ചന്ദനത്തടി ദുബായ് കസ്റ്റംസ് പിടികൂടി

ദുബായ്: 30 ടണ്ണിലേറെ ഭാരം വരുന്ന ഇന്ത്യന്‍ രക്തചന്ദനത്തടികള്‍ ദുബായ് കസ്റ്റംസ് പിടികൂടി. വാണിജ്യ ഷിപ്പിംഗ് കണ്ടെയ്നറിനുളളില്‍ നിന്നാണ് രക്തചന്ദനം പിടിച്ചെടുത്തത്. കരിഞ്ചന്തയില്‍ വലിയ ആവശ്യക്കാരുളള രക്തചന്ദനത്തടികളാണ് പിടിച്ചെടുത്തത്.

സംഗീതോപകരണങ്ങളും വീട്ടുപകരണങ്ങളും നിർമ്മിക്കാന്‍ ഉപയോഗിക്കുന്ന ചന്ദനമരത്തിന്‍റെ കയറ്റുമതി ഇന്ത്യ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുഎഇയിലേക്ക് കടത്തിയ 330 ടണ്‍ ഉല്‍പന്നങ്ങളും 200 ലധികം മൃഗങ്ങളുടെയും സസ്യജാലങ്ങളുടെ സാമ്പിളുകളും പിടിച്ചെടുത്തതായും അതോറിറ്റി അറിയിച്ചതായി ഔദ്യോഗിക വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു.

2021 സെപ്റ്റംബറില്‍ ഹത്ത അതിർത്തിവഴി കടത്താന്‍ ശ്രമിച്ച 64 ഫാല്‍ക്കണുകളെ അധികൃതർ പിടികൂടിയിരുന്നു. കൃത്യമായ ആരോഗ്യ പരിശോധനകളില്ലാതെയാണ് ഒമാനില്‍ നിന്ന് ഫാല്‍ക്കണുകളെ കൊണ്ടുവന്നിരുന്നത്. കള്ളക്കടത്തുകാരെ നേരിടാൻ പൂർണ പ്രതിജ്ഞാബദ്ധമാണെന്നും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നുവെന്നും ദുബായ് കസ്റ്റംസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.