കാസര്‍കോട് ജില്ലയില്‍ വിവാഹേതര ബന്ധങ്ങളും വിവാഹ മോചനങ്ങളും വര്‍ധിക്കുന്നു; സംസ്ഥാന വനിതാ കമ്മീഷന്‍

കാസര്‍കോട് ജില്ലയില്‍ വിവാഹേതര ബന്ധങ്ങളും വിവാഹ മോചനങ്ങളും വര്‍ധിക്കുന്നു; സംസ്ഥാന വനിതാ കമ്മീഷന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് കേരള വനിതാ കമ്മീഷന്‍. ഇത്തരം ബന്ധങ്ങള്‍ ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നതായും വനിത കമ്മീഷന്‍ വ്യക്തമാക്കി.

കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങിന് ശേഷമാണ് ജില്ലയില്‍ വര്‍ധിച്ച് വരുന്ന വിവാഹേതര ബന്ധങ്ങളെക്കുറിച്ച് കമ്മീഷന്‍ സൂചന നല്‍കിയത്.

വനിത കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ മുക്കാല്‍ പങ്കും പങ്കാളികളുടെ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ടാണ്. അതിനാല്‍
വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണം. സ്‌കൂളുകളിലും കോളജുകളിലും കൗണ്‍സിലിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.