തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം

തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തലോറില്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് കയറി 23 പേര്‍ക്ക് പരിക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകിലാണ് തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.

കേടായി കിടന്ന ലോറിക്കു പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേരുടെ നില ഗുരുതരമാണ്.

കേടായ ലോറി നന്നാക്കുന്നതിനിടെ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. പുതുക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.