ഇംഫാല്‍: വീണ്ടും സംഘര്‍ഷമുണ്ടായ മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ വീട് അക്രമികള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസത്തെ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കൂടി പിടിയിലായി. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി ഇവര്‍ പിടിയിലാകുന്നത്.
അതേസമയം കലാപത്തിന് ശേഷം മണിപ്പൂരില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. നിരവധി ഇനങ്ങള്‍ സാധാരണ വിലയേക്കാള്‍ ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. ഈ വിലക്കയറ്റത്തിന് കാരണം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ ബാധിച്ചതാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, എല്‍പിജി സിലിണ്ടറുകള്‍, പെട്രോള്‍ എന്നിവയ്ക്ക് പുറമെ അരി, ഉരുളക്കിഴങ്ങ്, ഉള്ളി, മുട്ട തുടങ്ങിയ ഇനങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് വില്‍ക്കുന്നത്.
നേരത്തെ, സൂപ്പര്‍ഫൈന്‍ അരി ഒരു ചാക്കിന് 900 രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 1,800 രൂപയായി ഉയര്‍ന്നു. ഉരുളക്കിഴങ്ങിനും ഉള്ളിക്കും 20 മുതല്‍ 30 രൂപ വരെ വില വര്‍ധിച്ചു. പൊതുവെ പുറത്തുനിന്നുള്ള എല്ലാ അവശ്യസാധനങ്ങള്‍ക്കും വിലയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.