ജമ്മു: 'പുതിയ പാര്‍ലമെന്റ്' എന്ന ആശയം മുന്നോട്ടുവച്ചത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. പാര്‍ലമെന്റിനു പുതിയ മന്ദിരം നിര്‍മിക്കുകയെന്നത് അനിവാര്യമായ കാര്യം ആയിരുന്നെന്ന് ആസാദ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതും വിട്ടുനില്‍ക്കുന്നതുമെല്ലാം ഓരോരുത്തരുടെയും കാര്യമാണ്. അവര്‍ കാര്യങ്ങളെ കാണുന്നത് അനുസരിച്ചരിക്കും. അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് ഗുലാം നബി ആസാദ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. അന്നു ലോക്സഭാ സ്പീക്കര്‍ ആയിരുന്ന ശിവരാജ് പാട്ടിലും പാര്‍ലമെന്ററി കാര്യ മന്ത്രി ആയിരുന്ന താനും ആ ചര്‍ച്ചയുടെ ഭാഗമായവരാണ്. പുതിയ മന്ദിരം ഇപ്പോള്‍ യാഥാര്‍ഥ്യമായത് നല്ല കാര്യമാണെന്നും ഗുലാം ആസാദ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v