അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിലെടുത്തു

അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിലെടുത്തു

കുട്ടനാട്: അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയില്‍ സര്‍വീസ് നടത്തുന്ന എബനേസര്‍ എന്ന ബോട്ടാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ 68 പേരെയാണ് കയറ്റിയത്.

ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റി. മുന്‍ എം.എല്‍.എ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണിതെന്നാണ് സൂചനകളും പുറത്തു വരുന്നു.

മലപ്പുറത്തെ താനൂര്‍ ദുരന്തത്തെ തുടര്‍ന്ന് സമഗ്രമായ പരിശോധനയാണ് പലയിടത്തും നടന്നു വരുന്നത്. സുരക്ഷ ഇല്ലാതെ സഞ്ചാരികളെ കുത്തി നിറച്ചു കൊണ്ടു പോകുന്ന ബോട്ടുകള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. പക്ഷേ, പിന്നെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത നിരവധി ബോട്ടുകളാണ് ഇതിനോടകം പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.