കോട്ടയത്ത് ബൈക്ക് ടോറസ് ലോറിക്ക് പിന്നിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേരും സഞ്ചരിച്ചത് ഒരു ബൈക്കില്‍

കോട്ടയത്ത് ബൈക്ക് ടോറസ് ലോറിക്ക് പിന്നിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേരും സഞ്ചരിച്ചത് ഒരു ബൈക്കില്‍

കോട്ടയം: കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍ മാണി (24), സംക്രാന്തി സ്വദേശി ആല്‍ബിന്‍ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. 

വ്യാഴാഴ്ച വൈകുന്നേരം കുമാരനല്ലൂര്‍-കുടമാളൂര്‍ റൂട്ടില്‍  കൊച്ചാലുംചുവടിനും വല്യാലിന്‍ചുവടിനും ഇടയില്‍ അങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

മൂന്ന് പേരും അപകടപ്പെട്ട ബൈക്കിലെ യാത്രക്കാരായിരുന്നു. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.