ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക്കിന്റെ ഓഫിസും വസതിയും സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുന്‍ ഗേറ്റില്‍ കാര്‍ ഇടിച്ചു കയറ്റി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഉയര്‍ന്ന സുരക്ഷയുള്ള മേഖലയാണിത്.
കുറ്റകരമായ കേടുപാടുകള്‍, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വെള്ള നിറമുള്ള കാര്‍, ഗേറ്റിന് പുറത്ത് ഇടിക്കുന്നത് കാണാം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ലണ്ടന്‍ പൊലീസ് അറിയിച്ചു.
അപകടസമയത്ത് റിഷി സുനക് ഡൗണിങ് സ്ട്രീറ്റില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് മുന്‍ നിശ്ചയിച്ച പരിപാടികള്‍ക്കായി പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് യു.കെയിലും സമാന രീതിയിലുള്ള സംഭവമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v