മലപ്പുറം: വ്യാപാരിയെ കൊന്ന് ശരീര ഭാഗങ്ങള്‍ മുറിച്ച് ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ധിഖിനെയാണ് (58) ഹോട്ടലിലെ തൊഴിലാളിയും പെണ്‍ സഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപമാണ് മൃതദേഹമടങ്ങിയ ട്രോളി ഉപേക്ഷിച്ചത്. സംഭവത്തില്‍ സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി (22), ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന (18) എന്നിവരെ ചെന്നൈയില്‍ നിന്ന് പിടികൂടി. പിടിയിലായ ഇരുവരും തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിച്ച സ്ഥലത്തെത്തി അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസം മുതല്‍ ഒളിവിലായിരുന്ന ഷിബിലിയും ഫര്‍ഹാനയും പിന്നീട് ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. കേരള പൊലീസ് നല്‍കിയ വിവരമനുസരിച്ചാണ് തമിഴ്‌നാട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പണം തട്ടാനുള്ള ശ്രമത്തിനിടെ കൊലപാതകം നടത്തുകയായിരുന്നെന്നാണ് നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v