അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റോഡരികിലൂടെ സാധാരണ പൗരനെപ്പോലെ നടന്നുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹസ്സന്‍ സജ്വാനിയെന്നയാളാണ് നോ ഗാർഡ്സ്, നോ പ്രോട്ടോക്കോള്‍, നോ റോഡ് ബ്ലോക്ക്സ് എന്ന തലക്കെട്ടോടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.റോഡരികിലൂടെ കൂടെയുള്ളൊരാളുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് നടന്നുവരുന്നതാണ് വീഡിയോയില്‍ ഉളളത്.
നേരത്തെയും പൊതു ഇടങ്ങളില്‍ ഷെയ്ഖ് മുഹമ്മദ് എത്തുന്നതിന്‍റെയും ജനങ്ങളുമായി സംവദിക്കുന്നതിന്‍റെയും വീഡിയോകള്‍ പുറത്തുവന്നിരുന്നു. സുരക്ഷാ സേനകളുടെ അകമ്പടിയില്ലാതെ യുഎഇ ഭരണാധികാരികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്.
https://twitter.com/HSajwanization/status/1661304825458376705?s=20
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v