കൊച്ചി : പ്രമുഖ മുന്നണികളെ തോല്‍പ്പിച്ച് കിഴക്കമ്പലത്തിൽ ഈ തിരഞ്ഞെടുപ്പിലും വൻ വിജയം കരസ്ഥമാക്കി അധികാരം പിടിച്ചെടുത്തിരിക്കുകയാണ് ട്വന്റി 20. ആദ്യമായി അഞ്ച് പഞ്ചായത്തുകളില്‍ ട്വന്റി 20 മത്സരത്തിനിറങ്ങുകയായിരുന്നു. ഇതില്‍ ഐക്കരനാട്ടില്‍ മിന്നും ജയമാണ് അവര്‍ സ്വന്തമാക്കിയത്. നിലവില്‍ എല്‍ ഡി എഫായിരുന്നു പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. ഐക്കരനാട്ടില്‍ കന്നിയങ്കത്തില്‍ ട്വന്റി 20ക്ക് എല്ലാ വാര്‍ഡും ജയിക്കാനായത് രാഷ്ട്രീയ കേരളത്തില്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.
ഐക്കരനാടിനു പുറമേ ട്വന്റി 20 മത്സരിച്ച മറ്റു നാല് പഞ്ചായത്തിലും മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പുറത്ത് വന്ന ഫലങ്ങളില്‍ 90 ശതമാനവും ട്വന്റി 20 കരസ്ഥമാക്കിയിരിക്കുകയാണ്. കിഴക്കമ്പലം, വെങ്ങോല, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്ത് നാട് എന്നീ പഞ്ചായത്തുകളിലാണ് ട്വന്റി 20 മത്സരിച്ചത്. കിഴക്കമ്പലത്തിൽ നിന്നും കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുവാനുള്ള കരുത്ത് നേടുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ട്വന്റി 20.
ട്വന്റി 20യെ കെട്ടുകെട്ടിക്കാന്‍ ഇക്കുറി എല്‍ ഡി എഫും യു ഡി എഫും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതൊന്നും ഫലത്തില്‍ പ്രതിഫലിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.