ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരവേ കേരളത്തിനുള്ള വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. 7,610 കോടി രൂപയാണ് വെട്ടിക്കുറച്ചത്.
ഇതോടെ ഈ വര്‍ഷം 15,390 കോടിയുടെ വായ്പ മാത്രമാകും കേരളത്തിന് എടുക്കാനാവുക. കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും വായ്പയുടെ പേരിലാണ് കടുത്ത നടപടി.
ക്ഷേമ പെന്‍ഷന്‍ പോലും മാസം തോറും വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കെയാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23,000 കോടി രൂപ വായ്പ എടുക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണായിരം കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ സംസ്ഥാനം രണ്ടായിരം കോടി കടമെടുത്തിരുന്നു. ഇതോടെ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് എടുക്കാവുന്ന വായ്പ 13,390 രൂപയായി ചുരുങ്ങി.
കേരളത്തിന് 32,440 കോടി രൂപ വായ്പ എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ മാസം ആദ്യം സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്നാല്‍ വായ്പ എടുക്കുന്നതിനുള്ള അനുമതിപത്രം വന്നപ്പോള്‍ അത് വെട്ടിക്കുറച്ചു.
വായ്പ അനുവദിക്കുന്നതില്‍ 2017 ന് മുന്‍പുള്ള സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടു പോകണമെന്ന ആവശ്യം സംസ്ഥാനം പല തവണ ഉന്നയിച്ചിരുന്നു. അത് അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.