കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11.45 ന്: മന്ത്രിസഭയില്‍ ആകെ 34 പേര്‍

കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11.45 ന്: മന്ത്രിസഭയില്‍ ആകെ 34 പേര്‍

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 24 എംഎല്‍എമാര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമൊപ്പം എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആകും.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11.45 ന് രാജ്ഭവനില്‍ നടക്കുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ഡല്‍ഹിയില്‍ അറിയിച്ചു. ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവര്‍ഗ, മുസ്ലീം, ബ്രാഹ്മണര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മന്ത്രിമാരാണ് വിപുലീകരിച്ച മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം.

ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ.എന്‍ രാജണ്ണ, കെ. വെന്റകേഷ്, എച്ച്.സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍.ബി തിമ്മുപൂര്‍, ബി. നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി. സുധാകര്‍, ചലുവരയ്യ സ്വാമി, മങ്കുല്‍ വൈദ്യ, എം.സി സുധാകര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എംഎല്‍എമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്.

എച്ച്.കെ പാട്ടീല്‍, ശരണ്‍ പ്രകാശ് പാട്ടീല്‍, ശിവാനന്ദ് പാട്ടീല്‍, എസ്.എസ് മല്ലിഖാര്‍ജുന, ശരണ്‍ബസപ്പ ദര്‍ശനപുര, ഏക എംഎല്‍സിയായ എന്‍.എസ് ബോസരാജു എന്നിവരും പുതിയ മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെടും. ബിജെപിയില്‍ നിന്നെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്കും ലക്ഷ്മണ്‍ സാവദിക്കും മന്ത്രിസ്ഥാനമില്ല. ഇവരെ മന്ത്രിസഭയിലുള്‍പ്പെടുത്തുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.

ഇതിനുപുറമെ, കര്‍ണാടക നിയമ സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി. പുട്ടരംഗ ഷെട്ടിയെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് അംഗീകരിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.