ജനവിധി യുഡിഎഫ് ന് എതിരല്ലെന്ന് മുല്ലപ്പള്ളി; ബിജെപി യെ തോൽപ്പിക്കാൻ ഇരു മുന്നണികളും ഒത്തുകളിച്ചു: കെ സുരേന്ദ്രൻ

ജനവിധി യുഡിഎഫ് ന് എതിരല്ലെന്ന് മുല്ലപ്പള്ളി; ബിജെപി യെ തോൽപ്പിക്കാൻ ഇരു മുന്നണികളും ഒത്തുകളിച്ചു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനു എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാ കോര്‍പ്പറേഷനുകളിലും മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് എല്‍ഡിഫ് നടത്തിയത്. തെരഞ്ഞടുപ്പ് വേളയില്‍ ഒരിക്കല്‍ പോലും നാടിന്റെ വികസനത്തെ പറ്റിപ്പറയാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടില്ല എന്ന് ചെന്നിത്തല പറഞ്ഞു.

പാലക്കാട് മുന്‍സിപ്പാലിറ്റി കൂടാതെ വ്യത്യസ്തമായി പന്തളം മുന്‍സിപ്പാലിറ്റി മാത്രമാണ് ബി ജെ പി ക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങളും സിപിഎമ്മും ധാരണയുണ്ടാക്കിയെന്ന് ബിജെപി പ്രസിഡന്റിന്റെ ആരോപണം ജനം വിശ്വസിക്കില്ല. യുഡിഎഫിന്റെ ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ല. ലോക്‌സഭയില്‍ മിന്നുന്ന വിജയമാണ് ഉണ്ടായത്. അത് രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പായിരുന്നു. ബിജെപി പൂര്‍ണപരാജയമായി. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചിട്ടും ഈ തെരഞ്ഞടുപ്പില്‍ മുന്നേറാനായില്ലെന്ന് ചെന്നിത്തല പറഞ്ഞു.

തോല്‍വിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്ന ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ല. മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും യുഡിഎഫിന് മികച്ച വിജയം നേടാനായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണ ഉണ്ടാക്കിയിരുന്നു എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ അവാസന ദിവസത്തിലേക്ക് അടുത്തപ്പോള്‍ വളരെ വ്യക്തമായ രീതിയിലുള്ള നീക്കുപോക്കുകളുണ്ടായെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ തിരുവനന്തപുരത്തെ പ്രസ്താവന എങ്ങനെ പ്രാവര്‍ത്തികമാക്കിയെന്ന് ഫലം വന്നപ്പോള്‍ തിരിച്ചറിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് തകര്‍ച്ചയുണ്ടായി. ഇവിടെ യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. പലവാര്‍ഡുകളിലും യുഡിഎഫിന്റെ വോട്ടുവിഹിതം ഗണ്യമായി കുറഞ്ഞു.

നീചമായ പ്രവർത്തികളിലൂടെ സ്വന്തം പാർട്ടിയെ ഒറ്റുകൊടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിന് എന്ത് പ്രതിഫലം വാങ്ങിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥികളോടെങ്കിലും പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളില്‍ എല്‍ഡിഎഫ് തിരിച്ചും സഹായിച്ചു. പാലക്കാട് ബിജെപി അധികാരത്തിലിരിക്കുന്ന മുന്‍സിപ്പാലിറ്റിയില്‍ പല വാര്‍ഡുകളിലും നൂറില്‍ താഴെയാണ് സിപിഎമ്മിന് ലഭിച്ച വോട്ട്. അവിടെയും വ്യക്തമായ ഒത്തുകളി നടന്നു. തിരുവനന്തപുരത്തും നിരവധി തദ്ദേശ സ്ഥാപനങ്ങളിലും ദേശീയ ജനാധിപത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.