ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈ ദുബായ് വിമാനകമ്പനി കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. വിപുലീകരണത്തിന്‍റെ ഭാഗമായി 1000 ത്തോളം ജീവനക്കാരെ ഈ വർഷം നിയമിക്കാനൊരുങ്ങുകയാണ് എയർലൈന്‍. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 110 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഫ്ളൈ ദുബായ് വിവിധ വകുപ്പുകളില്‍ നിയമനം നടത്താനാണ് ലക്ഷ്യമിടുന്നത്.
പൈലറ്റ്, കാബിന്‍ ക്രൂ, എഞ്ചിനീയർ,ഓഫീസ് ജീവനക്കാർ എന്നിങ്ങനെ വിവിധ വകുപ്പുകളിലായി ഈ വർഷം അവസാനത്തോടെ നിയമനമുണ്ടാകും. നിലവില്‍ 136 രാജ്യങ്ങളില്‍ നിന്നായി 4918 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 2020 ല്‍ ഇത് 3922 ആയിരുന്നു. 2013 അവസാനിക്കുമ്പോള്‍ തൊഴിലാളികളുടെ എണ്ണം 24 ശതമാനം വർദ്ധിപ്പിച്ച് 5774 ലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.