ദോഹ: ഹമദ് തുറമുഖത്തെ ചെങ്കടലിലെയും ഇന്ത്യന്‍ ഉള്‍ക്കടലിലെയും പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ മേഖലയിലെയും തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പ്രതിവാര ചരക്ക് കപ്പല്‍ സേവനം മവാനി ഖത്തർ പ്രഖ്യാപിച്ചു. ഖത്തർ പോർട്ട് മാനേജ്മെന്റ് കമ്പനിയാണ് മവാനി ഖത്തർ. കയറ്റുമതിയുടെ വർദ്ധിച്ച ആവശ്യം കണക്കിലെടുത്താണ് മവാനി ഖത്തർ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായി വിവിധ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന കരാറില്‍ ഒപ്പുവച്ചത്.
ഇന്ത്യൻ തീരത്തെ മുംബൈ ജവഹർലാൽ നെഹ്റു തുറമുഖം (നവ ഷേവ തുറമുഖം),ഗുജറാത്ത് തീരത്തെ മുന്ദ്ര തുറമുഖം, കറാച്ചി എന്നിവ തൊട്ട് അബുദബി, ജുബൈൽ, ജബൽ അലി വഴി ജിബൂതി, സൗദിയിലെ ജിദ്ദ, കിംഗ് അബ്ദുല്ല, തുടങ്ങി മെഡിറ്ററേനിയൻ തീരങ്ങളിലെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതാണ് ചരക്കു നീക്കത്തിനുള്ള പുതിയ പാത. മിഡിലീസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും വലിയതും, ലോകത്തെ എട്ടാമത്തെ കണ്ടെയ്നർ തുറമുഖവുമാണ് ഹമദ് പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v