ചിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ രണ്ട് മുതല്‍ ആറ് വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.
ജൂണ്‍ രണ്ട്, വെള്ളി വൈകുന്നേരം ആറിന് ചിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികനും, ഫൊറോനാ വികാരി വെരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹ കാര്‍മ്മികരുമായിരിക്കും. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായക സംഘം തിരുനാൾ ഗാനങ്ങൾ ആലപിക്കും. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധ ഇനം വിനോദ മത്സരങ്ങളോടെ ആരംഭിക്കും.
ജൂണ്‍ മൂന്ന്, ശനി വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന പാട്ടു കുര്‍ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം, സേക്രഡ് ഹാര്‍ട്ട് ഫൊറോനായിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. സജി പിണർക്കയിൽ, ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവര്‍ സഹ കാര്‍മ്മികരുമാകുന്ന വിശുദ്ധ കുര്‍ബാനയില്‍, സെന്റ് മേരീസ് ഗായക സംഘമാണ് ആത്മീയ ഗാന ശുശ്രൂഷകള്‍ നയിക്കുന്നത്. ഫാ. സജി പിണർക്കയിൽ വചന സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ നാല് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാല് മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, ഫാ. സജി പിണർക്കയിൽ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ടോമി ചെള്ളകണ്ടത്തിൽ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. മോണ്‍. തോമസ് മുളവനാല്‍ വചന സന്ദേശം നല്‍കും. സജി മാലിത്തുരുത്തേലിന്റെ നേതൃത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായക സംഘം ഗാന ശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരു സ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും വഹിച്ചുകൊണ്ടൂള്ള വര്‍ണ്ണ പകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഫാ. ജോനസ് ചെറുനിലത്ത് നേതൃത്വം നല്‍കുന്നതായിരിക്കും. തുടർന്ന് അടിമ വയ്ക്കൽ, ലേലം, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ജൂൺ അഞ്ച് തിങ്കളാഴ്ച, വൈകുന്നേരം ഏഴ് മണിക്ക് ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിൽ, ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.
മെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫൊറോനയിലെ കുടുംബാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരു ഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, തിരുനാൾ കോർഡിനേറ്റർ സക്കറിയ ചേലക്കൽ, എക്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ (ട്രസ്റ്റി കോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലത്ത്, ജിതിൻ തിരുഹൃദയ ദൈവാലയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.