തിരുവനന്തപുരം: 2023 മാര്‍ച്ചിലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ചിലെ പരീക്ഷക്ക് ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഒരു വിഷയം ഇംപ്രൂവ് ചെയ്യാം.
വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍ മൂല്യ നിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സുക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിര്‍ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. എന്നാല്‍ ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം. ഓരോരുത്തരും രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ വിഞ്ജാപനം എച്ച്.എസ്.ഇ പോര്‍ട്ടലില്‍ ലഭ്യമാണ്. ഹയര്‍ സെക്കണ്ടറി പരീക്ഷ പേപ്പര്‍ പുനര്‍ മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസ്സസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയുമാണ് ഫീസ്. അപേക്ഷകള്‍ മെയ് 25 മുതല്‍ സ്‌കൂളുകളില്‍ സമര്‍പ്പിക്കാം.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ ഫോം www.vhsems.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഫോം ഫീസ് സഹിതം പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളില്‍ മെയ് 31 വൈകുന്നേരം നാലിനകം സമര്‍പ്പിക്കണം. ഒന്നിലധികം വിഷയങ്ങള്‍ക്കും ഒരു അപേക്ഷ മതി. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.
പുനര്‍ മൂല്യ നിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 100 രൂപയുമാണ് ഫീസ്. പുനര്‍ മൂല്യ നിര്‍ണയത്തിന്റെ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കും. സേവ് എ ഇയര്‍, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍ 12-ാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ക്ലിനിക്ക് എന്ന പേരില്‍ കരിയര്‍ കൗണ്‍സലിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. തുടര്‍പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കരിയര്‍ വിദഗ്ധരുടെ ഒരു പാനല്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 2023 മെയ് 26 ന് വൈകുന്നേരം ഏഴിന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് സംവാദം. പ്ലസ് ടു കഴിഞ്ഞ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനവുമായും തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. മെയ് 27 ന് വൈകുന്നേരം ഏഴിന് ഹ്യുമാനിറ്റിസ് വിദ്യാര്‍ഥികള്‍ക്കും മെയ് 28 വൈകുന്നേരം ഏന് കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കും സംവാദ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സൂം പ്ലാറ്റ്ഫോമില്‍ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v