സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിന്? കെ വി തോമസിന് ഓണറേറിയം നൽകാനോ; പരിഹസിച്ച് വി മുരളീധരൻ

സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിന്? കെ വി തോമസിന് ഓണറേറിയം നൽകാനോ; പരിഹസിച്ച് വി മുരളീധരൻ

കൊച്ചി: കേരളം കൂടുതൽ വായ്പയെടുക്കുന്നത് കെ.വി.തോമസിന് ഓണറേറിയം നൽകാനാണോയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇത്രയും നാളും സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് വിശദീകരിച്ച് നടന്ന ധനമന്ത്രി, കേരളം കടക്കെണിയിൽ ആണെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണമെന്നും വി. മുരളീധരൻ പറഞ്ഞു.

കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ട്. ശ്രീലങ്കയിലെ പോലെയുള്ള സാഹചര്യത്തിലേക്ക് കേരളത്തെ തള്ളി വിടാനുള്ള നീക്കത്തിന് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. കാട്ടാനയും കാട്ടുപോത്തും ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് കാണുന്നത്. വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്രം കോടികളുടെ സഹായം നൽകിയിട്ടുണ്ട്. എന്നാൽ പൂർണമായി സംസ്ഥാനം ഉപയോഗിച്ചില്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

ക്ഷേമ പെൻഷൻ മുടങ്ങുന്നതിനും കേന്ദ്രത്തെ പഴി പറയുന്നതിൽ അർത്ഥമില്ല. സാമ്പത്തിക പ്രതിസന്ധി വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് വിശദീകരിക്കാതെ കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകട്ടെയെന്നും വി.മുരളീധരൻ പ്രതികരിച്ചു. നീതി ആയോഗ് മുഖ്യമന്ത്രി ബഹിഷ്കരിച്ചത് നാം കണ്ടതാണെന്നും യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് സഹായം ആവശ്യപ്പെടാമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.