കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രിപദമൊഴിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുവേന്ദു അധികാരി നിയമസഭാംഗത്വം രാജിവച്ചു. മമത ബാനർജിക്കും പാര്‍ട്ടിക്കുമെതിരേ കഴിഞ്ഞ ദിവസം പരസ്യപ്രതികരണം നടത്തിയ അധികാരി ബി.ജെ.പിയിലേക്കെത്തുമെന്നാണ് സൂചന ലഭിക്കുന്നത്.
ഈയാഴ്‌ച അവസാനം ബംഗാള്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അധികാരി ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി മാറുമെന്നാണ് അനുമാനം.
അണികള്‍ക്കിടയില്‍ സ്വാധീനമുള്ള അധികാരിയെ ഒപ്പംനിര്‍ത്താനായി തൃണമൂല്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നാൽ അതെല്ലാം പാഴായി. മന്ത്രിപദമൊഴിഞ്ഞതിനു പിന്നാലെ മുതിര്‍ന്ന നേതാവ് സൗഗത റോയിയുടെ മധ്യസ്‌ഥതയില്‍ അനുനയനീക്കങ്ങളും സജീവമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.