ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്. അരാരിയ ജില്ലയിലെ ഫോര്‍ബ്സ്ഗഞ്ചിലെ അമൗന മിഡില്‍ സ്‌കൂളിലാണ് സംഭവം. ജോഗ്ബാനി മുനിസിപ്പല്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിദ്യാര്‍ഥിയുടെ പ്ലേറ്റില്‍ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഭക്ഷണ വിതരണം നിര്‍ത്തിവച്ചു. ഇതിനകം തന്നെ നൂറിലേറെ കുട്ടികള്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞിരുന്നു. ഇവര്‍ക്കാണ് ഛര്‍ദിയും അസ്വസ്ഥതയും ഉണ്ടായത്. തുടര്‍ന്ന് കുട്ടികളെ ഫോര്‍ബ്സ്ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി സ്‌കൂളിലെത്തിയതോടെ കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലെത്തി. സ്ഥിതി രൂക്ഷമായതോടെ പ്രധാന ഗേറ്റ് അധികൃതര്‍ അകത്തുനിന്ന് പൂട്ടി. ഗേറ്റ് തകര്‍ക്കാനും ഇവരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.