കണ്ണൂർ: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണ് മാലിന്യ കൂമ്പാരത്തിൽ നിന്ന് തീപടർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കോർപ്പറേഷന്റെ ഉടസ്ഥതയിലുള്ള മാലിന്യപ്ലാന്റിലാണ് തീപീടത്തമുണ്ടായത്. ഇവിടെ അടിക്കടി തീപിടിത്തം ഉണ്ടാവുന്നതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മാലിന്യത്തിൽനിന്ന് ഉണ്ടാവുന്ന പുകയും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അതേസമയം ഇന്നലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം ഉണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു വണ്ടാനത്തുള്ള ഗോഡൗണിൽ തീപടർന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സംയുക്ത പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കി. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു. തിരുവനന്തപുരത്തുണ്ടായ തീപിടത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ജീവന് നഷ്ടമമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.