തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (ട്രാസ്ക്) മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു

തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (ട്രാസ്ക്) മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക്) പതിനേഴാമത് വാർഷികത്തിന്റെ ഭാഗമായി മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഫഹഹീലിൽ ജൂൺ ‌16 നും സാൽമിയിൽ ജൂൺ 23 നുമാണ് ക്യാമ്പ് നടത്തുന്നതു. 

മെഡിക്കൽ ക്യാമ്പിൻ്റെ ഫ്ലെയർ പ്രകാശനം അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വച്ച് ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടന് സോഷ്യൽ വെൽഫയർ കൺവീനവർ ജയേഷ് ഏങ്ങണ്ടിയൂർ ഫ്ലെയർ കൈമാറി പ്രകാശനം നിർവഹിച്ചു. 

 കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ട്രാസ്ക് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

https://docs.google.com/forms/d/e/1FAIpQLSfRBTmWJfozlY2m-nG5P8CzYuEPgMRR7w6GehkTX08FE_z5yQ/viewform?usp=sf_link


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.