പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി സത്യേന്ദര്‍ ജെയിനെ അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു

പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി സത്യേന്ദര്‍ ജെയിനെ അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: തലയ്ക്ക് പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് ശേഷം ഒരു വര്‍ഷത്തോളമായി ജെയിന്‍ തിഹാര്‍ ജയിലിലായിരുന്നു. ജയിലിലെ കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ പരസ്പരം ആലിംഗനം ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്ന ജെയിനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കെജ്രിവാള്‍ പങ്കിട്ടു. 'ധീരനായ മനുഷ്യനെ കണ്ടുമുട്ടി..... ഹീറോ,' എഎപി ദേശീയ കണ്‍വീനറുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ലോക്‌നായക് ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിന്‍ ചികിത്സയിലുള്ളത്. തലയ്ക്കേറ്റ ക്ഷതം മൂലം രക്തം കട്ടപിടിച്ചിരുന്നെങ്കിലും ജെയിനിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

സത്യേന്ദര്‍ ജെയിന്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും തലസ്ഥാന മേഖല വിട്ടുപോകരുതെന്നും ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി നിര്‍ദേശിച്ചു.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജെയ്നെതിരെ കേസെടുത്തിരിക്കുന്നത്. 2015 നും 2017 നും ഇടയില്‍ മുന്‍ മന്ത്രി വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്തുക്കള്‍ സമ്പാദിച്ചതായാണ് സിബിഐ എഫ്ഐആറില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.