ഗുസ്തി താരങ്ങളുടെ സമര വേദി പൊളിച്ചു നീക്കി: സുഭാഷിണി അലിയും ആനി രാജയും കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു

ഗുസ്തി താരങ്ങളുടെ സമര വേദി പൊളിച്ചു നീക്കി: സുഭാഷിണി അലിയും ആനി രാജയും കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെ താരങ്ങളുടെ സമര വേദി ഡല്‍ഹി പൊലീസ് പൊളിച്ചു നീക്കി. മാര്‍ച്ച് തടഞ്ഞ പൊലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കി.

സാക്ഷിയെ പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങള്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായ ഇന്ന് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ സിപിഎം നേതാവ് സുഭാഷിണി അലി, സിപിഐ നേതാവ് ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ കര്‍ഷക നേതാക്കളെയും പൊലീസ് ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.