രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. അധ്യക്ഷ സ്ഥാനത്തേക്കും, മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുമാനിച്ചതോടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജനറല്‍ സെക്രട്ടറിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധ്യതയേറിയത്.

ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, മുന്‍ പ്രസിഡന്റുമാരായ ടി. സിദ്ധിഖ്, പി.സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ്, തുടങ്ങിയവരുടെയും ഇതിനെല്ലാമുപരി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും പിന്തുണ രാഹുല്‍ മാങ്കൂട്ടത്തിലിനാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം കഴിഞ്ഞ പതിനഞ്ച് വര്‍ശത്തിലേറെയായി എ വിഭാഗത്തിനാണ്. അത് കൊണ്ട് തന്നെ ഇത്തവണയും അവര്‍ക്ക് തന്നെയായിരിക്കും അധ്യക്ഷ സ്ഥാനം. കെപിസിസി അധ്യക്ഷ സ്ഥാനവും കെ.എസ്.യു അധ്യക്ഷ സ്ഥാനവും ഐ ഗ്രുപ്പിനാണ്.

അതേ സമയം ഐ ഗ്രൂപ്പ് നേതാക്കളായ വി.ഡി സതീശനും കെ.സി വേണുഗോപാലിനും രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ പദവിയിലെത്തണമെന്നാണ് താല്‍പര്യം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന അഭിജിത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിന്തുണ ഉള്ളത് കൊണ്ട് രാഹുലിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.