ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്ന് വര്‍ഷത്തേക്കുള്ള പാസ്‌പോര്‍ട്ട് ലഭിച്ചു. ഡല്‍ഹി റോസ് അവന്യു കോടതി എന്‍ഒസി നല്‍കിയതോടെയാണ് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചത്. കാലാവധി കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ രാഹുല്‍ വീണ്ടും കോടതിയെ സമീപിക്കണം.
പത്ത് വര്‍ഷത്തേക്ക് എന്‍ഒസി നല്‍കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാല്‍ രാഹുല്‍ വിദേശത്തേക്കു പോകുന്നതു നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി എതിര്‍പ്പറിയിച്ചിരുന്നു.
ലോക്‌സഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് രാഹുല്‍ തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. ഇതിനു പകരം സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എന്‍ഒസി തേടിയാണ് രാഹുല്‍ കോടതിയെ സമീപിച്ചത്. രാഹുലിനെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസ് നിലനില്‍ക്കുന്നതിനാലാണിത്. കേസില്‍ നേരത്തെ ജാമ്യം അനുവദിക്കുമ്പോള്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വ്യവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ എന്‍ഒസി അനുവദിക്കുന്നതിനു തടസം ഇല്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
'മോഡി വിരുദ്ധ' പരാമര്‍ശക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായത്. തിങ്കളാഴ്ച രാഹുല്‍ ഗാന്ധി യുഎസിലേക്കു പോകുമെന്നാണ് റിപ്പോര്‍ട്ട്. വാഷിങ്ടന്‍ ഡിസി, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ സര്‍വകലാശാലാ വിദ്യാര്‍ഥികളുമായി രാഹുല്‍ സംവദിക്കും. വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.