ഐക്യം ഉറപ്പിക്കാന്‍ ജൂണ്‍ 12 ന് പട്‌നയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം; ലക്ഷ്യം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്

ഐക്യം ഉറപ്പിക്കാന്‍ ജൂണ്‍ 12 ന് പട്‌നയില്‍  പ്രതിപക്ഷ നേതാക്കളുടെ യോഗം;  ലക്ഷ്യം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐക്യം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ജൂണ്‍ 12 ന് പന്ത്രണ്ടിന് പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും.

ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഈ യോഗത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയയത്തോടെയാണ് മമതയടക്കം കോണ്‍ഗ്രസിനൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചത്.

വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി നിതീഷ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 12 ന് പന്ത്രണ്ടിന് പട്നയില്‍ യോഗം ചേരാന്‍ ധാരണയിലെത്തിയത്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഒറ്റക്കെട്ടായുള്ള തീരുമാനം കൈക്കൊണ്ടതും ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ ഇതിനോടകം ചര്‍ച്ചകള്‍ നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.