ലോക്‌സഭാ തിരഞ്ഞെടുപ്പിലും വന്‍ വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്: 20 സീറ്റെങ്കിലും നേടണം; ചടുലതയോടെ പ്രവര്‍ത്തിക്കാന്‍ ഉപദേശിച്ച് സിദ്ധരാമയ്യ

ലോക്‌സഭാ തിരഞ്ഞെടുപ്പിലും വന്‍ വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്: 20 സീറ്റെങ്കിലും നേടണം; ചടുലതയോടെ പ്രവര്‍ത്തിക്കാന്‍ ഉപദേശിച്ച് സിദ്ധരാമയ്യ

ബംഗളുരൂ: കര്‍ണാടക നിയമസഭയില്‍ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞൈടുപ്പില്‍ വിജയം ആവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ട് കര്‍ണാടക കോണ്‍ഗ്രസ്. 28 ലോക്‌സഭാ സീറ്റുകളില്‍ കുറഞ്ഞത് 20 എണ്ണമെങ്കില്‍ നേടണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. അതിനുവേണ്ടിയുള്ള പരിശ്രമം ആരംഭിക്കാനും അദ്ദേഹം മന്ത്രിമാരെ ഉപദേശിച്ചു.

''കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള സമ്മാനമായി അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റെങ്കിലും ജയിക്കണം. ഈ ലക്ഷ്യം മനസില്‍വച്ചു കൊണ്ട് പ്രതിബദ്ധതയോടും സത്യസന്ധതയോടും ചടുലതയോടും കൂടി ചുമതലകള്‍ നിര്‍വഹിക്കുക. നല്‍കിയ ഉറപ്പുകള്‍ ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കണം. മുന്‍കാല തെറ്റുകള്‍ ആവര്‍ത്തിക്കരുത്.'' ഇതായിരുന്നു സിദ്ധരാമയ്യ മന്ത്രിമാര്‍ക്ക് നല്‍കിയ ഉപദേശം.

ബിജെപിയുടെ ദുര്‍ഭരണത്തെ തള്ളിക്കളഞ്ഞാണ് ജനം നമ്മേ ഭരണമേല്‍പ്പിച്ചത്. പ്രാദേശികമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. വിദാന്‍ സൗധയിലേക്ക് ആളുകള്‍ പ്രശ്‌നപരിഹാരത്തിനായി വരാന്‍ ഇടവരുത്തരുത്. ജനകീയ പ്രവര്‍ത്തനത്തിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണമെന്നും സിദ്ധരാമയ്യ മന്ത്രമാരോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.