ന്യൂഡൽഹി: രാജസ്ഥാനിലെ തർക്കം പരിഹരിക്കാനുള്ള അനുനയ നീക്കങ്ങളുടെ ഭാഗമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായും എഐസിസി അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെ ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച.
താൻ ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ സംസ്ഥാന സർക്കാർ ഈ മാസം അവസാനത്തോടെ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് അന്തിമ മുന്നറിയിപ്പ് നല്‍കി കാത്തിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. ഈ സാഹചര്യത്തിലാണ് നേതാക്കളെ കോണ്‍ഗ്രസ് ഡൽഹിയിലേക്ക് ചർച്ചക്ക് വിളിപ്പിച്ചത്.
സംസ്ഥാനത്തെ ആഭ്യന്തര തർക്കം രൂക്ഷമായ സാഹചര്യത്തില്‍ ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു നേതാക്കളേയും ഒരുമിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഗെലോട്ടിനെയും പൈലറ്റിനെയും ഡൽഹിക്ക് വിളിപ്പിച്ചത്. ഇരുവരുമായി വെവ്വേറെയായിട്ടാവും എഐസിസി അധ്യക്ഷന്‍ ചർച്ച നടത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26