ശര്‍മിള റെഡ്ഢി ഡി.കെ ശിവകുമാറിനെ കണ്ടു; തെലങ്കാനയില്‍ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്

ശര്‍മിള റെഡ്ഢി ഡി.കെ ശിവകുമാറിനെ കണ്ടു; തെലങ്കാനയില്‍ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയില്‍ നിര്‍ണായ നീക്കങ്ങളുമായി കോണ്‍ഗ്രസ്. വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് ശര്‍മിള റെഡ്ഢി ബംഗളൂരുവിലെത്തി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ കണ്ടു.

വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് സന്ദര്‍ശനം.

തെലങ്കാനയുടെ ചുമതലയുള്ള നേതാവാണ് ഡി.കെ ശിവകുമാര്‍. 2021 ലാണ് ശര്‍മിള വൈ.എസ്.ആര്‍ തെലങ്കാന എന്ന പാര്‍ട്ടി രൂപീകരിച്ചത്. കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചുള്ള ശര്‍മിളയുടെ ട്വീറ്റ് ചര്‍ച്ചയായിരുന്നു. ആറ് മാസം മാത്രമാണ് ഇനി തെലങ്കാന തെരഞ്ഞെടുപ്പിനുള്ളത്.

103 സീറ്റുകളുമായി ഭാരത് രാഷ്ട്ര സമിതി തെലങ്കാനയില്‍ ബഹുദൂരം മുന്നിലാണ്. അസറുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം എഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. വെറും അഞ്ച് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് തെലങ്കാനയിലുള്ളത്.

ഇതില്‍നിന്ന് വലിയൊരു മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.കെ ശിവകുമാറിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് കരു നീക്കങ്ങള്‍ നടത്തുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.