ഗുവാഹത്തി: പശ്ചിമ ബംഗാളിലെ ഗുവാഹത്തിയില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരിയിലേക്കുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു ഫ്‌ളാഗ് ഓഫ് ചെയ്തു.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി സ്‌ക്രീനില്‍ പ്രതീകാത്മകമായി പച്ചക്കൊടി വീശിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റര്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും അസമിലെ ലുംഡിംഗില്‍ ഒരു ഡെമു/ മെമു ഷെുകളുടെ ഉദ്ഘാടനവും മോഡി നിര്‍വഹിച്ചു.
വന്ദേ ഭാരത് എക്സ്പ്രസ് വടക്കുകിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യാപാരം, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഗുവാഹത്തിക്കും ന്യൂ ജല്‍പായ്ഗുരിക്കും ഇടയിലുള്ള സെമി-ഹൈസ്പീഡ് ട്രെയിന്‍ അസമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ സംസ്ഥാനങ്ങളുമായും വടക്കു-കിഴക്കന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചു.അടിസ്ഥാന സൗകര്യങ്ങള്‍ ഒരു വിവേചനവുമില്ലാതെ എല്ലാവര്‍ക്കും വേണ്ടിയുള്ളതും യഥാര്‍ത്ഥ സാമൂഹിക നീതിയും മതനിരപേക്ഷതയും പ്രതിഫലിപ്പിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v