ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. എവിടെ വച്ചാണ് വെടിവയ്പ് നടന്നതെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല. രണ്ട് പേര്‍ക്ക് വെടിയേറ്റതായാണ് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഴകത്ത് വീട്ടില്‍ റോയ്-ആശ ദമ്പതികളുടെ മകനാണ് ജൂഡ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡിനു നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടതു കൈയില്‍ ഒരു തവണയും വലതുകൈയില്‍ മൂന്ന് തവണയും വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ജൂഡിന്റെ വാലറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ മോഷണശ്രമം ആയിരിക്കാം എന്നാണ് കരുതുന്നത്.
കൊട്ടാരക്കര കിഴക്കേത്തെരുവിലാണ് ജൂഡിന്റെ അമ്മ ആശയുടെ വീട്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. സംസ്‌കാരം പിന്നീട് ഫിലാഡല്‍ഫിയയിലെ മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v